നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിച്ചിരുന്ന ശാലിനി ഗര്‍ഭം ധരിക്കുകയും അഭിമാനപ്രശ്നം ഭയന്ന് ജനിച്ചയുടന്‍ കുഞ്ഞിനെ കൊല്ലുകയുമായിരുന്നു. പ്രസവശേഷം കുട്ടിയെ ഷര്‍ട്ടിൽ പൊതിഞ്ഞകല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.
English Summary: mother to life imprisonment for kill child
You may also like this video