Site iconSite icon Janayugom Online

അമ്മയായിരുന്നു ഏറ്റവും വലിയ തണൽ ; ‘കണ്ടും മിണ്ടിയും ഇരുവർ’ അഭിമുഖത്തിൽ മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിലെ മഹാതാരം മോഹൻലാലും പങ്കെടുക്കുന്ന ‘കണ്ടും മിണ്ടിയും ഇരുവർ’ അഭിമുഖം പുറത്തിറങ്ങി.
ജീവിതത്തിലെന്നും അമ്മ വലിയൊരു തണലായി നിന്നിരുന്നു. അമ്മ പതിനാല് കുട്ടികളെ പ്രസവിച്ചുവെങ്കിലും താനും രണ്ട് മൂത്ത സഹോദരങ്ങളും ഒഴികെ ബാക്കിയുള്ളവർ ചെറിയ പ്രായത്തിൽ തന്നെ മരിച്ചു. അമ്മയ്ക്ക് ഈശ്വരവിശ്വാസവും അന്നത്തെ കാലത്തെ ഭൂതപ്രേത കാര്യങ്ങളിൽ വലിയ വിശ്വാസവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.

Exit mobile version