Site icon Janayugom Online

ഏഴ് വയസുകാരനെ മര്‍ദ്ദിച്ച കേസില്‍ അമ്മയും അറസ്റ്റില്‍

anu

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനുപിന്നാലെ അമ്മയും അറസ്റ്റിലായി. വധശ്രമം, മാരാകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയാണ് അമ്മ അഞ്ജനയെ അറസ്റ്റ് ചെയ്തത്. 

രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. ഒരു വർഷമായി കുട്ടിയെ ഇയാൾ നിരന്തരമായി ഉപദ്രവിച്ചിരുന്നതാണ് പരാതി. അടിവയറ്റിൽ ചവിട്ടിയതായും ചട്ടുകം വച്ച് പൊള്ളിച്ചതായും കുട്ടി പൊലീസിൽ മൊഴി നൽകി. പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടി. ഫാനിൽ കെട്ടിത്തൂക്കിയിട്ടതായും കുട്ടിയുടെ മൊഴിയിൽ പറയുന്നു. 

Eng­lish Sum­ma­ry: A moth­er was also arrest­ed in the case of beat­ing up a sev­en-year-old boy

You may also like this video

Exit mobile version