Site icon Janayugom Online

പുതിയ ലോഗോയും മസാലക്കൂട്ടുകളുമായി വിപണി വിപുലീകരിച്ച് മദേഴ്‌സ്

മദേഴ്‌സ് ഗ്രൂപ്പിന്റെ പുതിയ ലോഗോയും മൂന്ന് മസാലക്കൂട്ടുകളും പുറത്തിറക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി, മരിയ വര്‍ക്കി, മാനേജിംഗ് ഡയറക്ടര്‍ വര്‍ക്കി പീറ്റര്‍, മദേഴ്‌സ് സ്ഥാപകന്‍ ടി വി പത്രോസ്, മേരി പത്രോസ്, ധന്യ വര്‍ക്കി എന്നിവര്‍

മദേഴ്‌സ് ഗ്രൂപ്പിന്റെ പുതിയ ലോഗോയും മൂന്ന് ഉത്പന്നങ്ങളും പുറത്തിറക്കി. കൊച്ചി മാരിയട്ടില്‍ നടന്ന ചടങ്ങില്‍ മദേഴ്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ ടി വി പത്രോസ് പുതിയ ലോഗോ പുറത്തിറക്കി.ചിക്കന്‍ മസാല, സാമ്പാര്‍ മസാല, മീറ്റ് മസാല എന്നിവ മേരി പത്രോസ്, ധന്യ വര്‍ക്കി, മരിയ വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മദേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വര്‍ക്കി പീറ്റര്‍, വ്്‌ളോഗര്‍ മധു ഭാസ്‌ക്കര്‍, ഡോ. രഞ്ജിത്ത് രാജ് എന്നിവര്‍ പ്രസംഗിച്ചു.

ദക്ഷണേന്ത്യയിലാദ്യമായി എച്ച് എ സി സി പി (ഹസാര്‍ഡ് അനാലിസിസ് ആന്റ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്‌സ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് മദേഴ്‌സിനാണ്. കൂടാതെ ഐ എസ് ഒ 22000: 2018 സര്‍ട്ടിഫിക്കേഷനും മദേഴ്‌സിന് ലഭിച്ചു. 2011ല്‍ ഗോതമ്പ് പ്രൊസസിംഗ് ഇന്‍ഡസ്ട്രിയും 2021 ഏപ്രിലില്‍ അരി ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും അതേ വര്‍ഷം തന്നെ മസാലക്കൂട്ടൂകളും വിപണിയിലിറക്കി.മദേഴ്‌സ് റൈസ് മില്‍ സ്ഥാപകനായ ടി വി പത്രോസ് 1974ലാണ് നെല്ലുത്പാദനവുമായി രംഗപ്പെട്ട് ബിസിനസ് രംഗത്തിറങ്ങിയത്. പിന്നീട് ദീര്‍ഘദൂരം സഞ്ചരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പുത്രന്‍ വര്‍ക്കി പീറ്റര്‍ 1986ല്‍ ബിസിനസില്‍ കൂടെ ചേരുകയും പത്തു വര്‍ഷത്തിന് ശേഷം 1996ല്‍ മദേഴ്‌സ് ബ്രാന്റ് കമ്പോളത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2011ല്‍ ലോകമെമ്പാടുമുള്ള ഗോതമ്പ് ഉത്പന്നങ്ങളുടെ ബിസിനസ് സാധ്യതകള്‍ മുന്‍കൂട്ടികാണുകയും ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗം ഗോതമ്പ് ഉത്പന്നങ്ങളിലേക്ക് തിരിയുന്നതും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മദേഴ്‌സ് അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ ഗോതമ്പ് സംസ്‌ക്കരണ യൂണിറ്റു കൂടി ആരംഭിച്ചു. ആട്ട, റവ, മൈദ എന്നിവ മദേഴ്‌സ് ഉത്പാദിപ്പിക്കുന്നുണ്ട്. മദേഴ്‌സ് ബ്രാന്റിന്റെ അനുകമ്പനിയായ മദേഴ്‌സ് ഫുഡ് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡിസംബര്‍ 10ന് അരി ഉത്പന്നങ്ങളും പ്രാതല്‍ റസിപികളും മസാലക്കൂട്ടുകളും പുറ ത്തിറക്കുകയാണ്.

 


മദേഴ്‌സ് ഗ്രൂപ്പിന്റെ പുതിയ ലോഗോയും മൂന്ന് മസാലക്കൂട്ടുകളും പുറത്തിറക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി, മരിയ വര്‍ക്കി, മാനേജിംഗ് ഡയറക്ടര്‍ വര്‍ക്കി പീറ്റര്‍, മദേഴ്‌സ് സ്ഥാപകന്‍ ടി വി പത്രോസ്, മേരി പത്രോസ്, ധന്യ വര്‍ക്കി എന്നിവര്‍

 

കേരളത്തിലുടനീളം വിപുലമായ വിതരണ ശൃംഖലയുള്ള മദേഴ്‌സിന് സ്വിറ്റ്‌സര്‍ലാന്റ്, ആസ്‌ത്രേലിയ, കുവൈത്ത്, ഖത്തര്‍, യു കെ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുമുണ്ട്. മദേഴ്‌സിന്റെ ഉത്പന്നങ്ങളില്‍ അഡിറ്റീവുകളോ പ്രിസര്‍വേറ്റീവുകളോ ചേർത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ വര്‍ക്കി പീറ്റര്‍ പറഞ്ഞു . പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രമാണ് കമ്പോളത്തിലിറക്കുന്നത്.മദേഴ്‌സിന് ചിക്കന്‍ മസാല, സാമ്പാര്‍ മസാല, മീറ്റ് മസാല എന്നിവയ്ക്ക് പുറമേ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവയുമുണ്ട്.
eng­lish summary;Mothers expands mar­ket with new logo and spices
you may also like this video;

Exit mobile version