Site icon Janayugom Online

ആരാധകരെ ശാന്തരാകുവിന്‍; മോട്ടോ ജിപി ഇന്ത്യയിലെത്തുന്നു

വേഗതകൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മോട്ടോ ജിപി ബൈക്കോട്ട മത്സരം ചരിത്രത്തിലാദ്യമായി ഇന്ത്യയിലെത്തുന്നു. മോട്ടോ ജിപി സംഘാടകരായ ഡോർനയും നോയിഡ് കേന്ദ്രീകരിച്ചുള്ള റേസ് പ്രൊമോട്ടർമാരായ ഫെയർസ്ട്രീറ്റ് സ്പോർട്സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അടുത്ത വര്‍ഷമാണ് ഇന്ത്യയില്‍ മോട്ടോ ജിപി നടക്കുക. 

ഫോര്‍മുല വണ്‍ കാറോട്ടമത്സരം നടത്തി ഇതിനോടകം ലോകശ്രദ്ധയാകര്‍ഷിച്ച റേസ് ട്രാക്കാണ് ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ട്. 2011ലും 2013ലും ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിന് ഇവിടം വേദിയായിരുന്നു. 200 മില്യണിലധികം മോട്ടോര്‍സൈക്കിളുകള്‍ വാഴുന്ന ഇന്ത്യയില്‍ ബൈക്കോട്ട മത്സരം വരുന്നതോടെ ടൂവീലര്‍ വിപണിയില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. 

മോട്ടോ ജിപിക്ക് പുറമെ മോട്ടോ ഇയും ഇന്ത്യയിൽ വച്ചു നടക്കും. ഇന്ത്യൻ മോട്ടോർ സ്പോർട്സ് ചരിത്രത്തിൽ നാഴികക്കല്ല് ആയേക്കും ഈ നീക്കം. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കുന്നത്. എന്നാല്‍ സമീപകാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു. ഇതോടെയാണ് അധികൃതര്‍ പുതിയ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത്.

Eng­lish Summary:MotoGP is com­ing to India
You may also like this video

Exit mobile version