Site iconSite icon Janayugom Online

ഉത്സവസമയത്ത് അമിത ചാർജ്: മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി

വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി. പരിശോധന നടത്തണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകിയിരുന്നു. കർശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലുള്ള എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും.

Eng­lish Sum­ma­ry: Motor vehi­cle depart­ment starts inspection
You may also like this video

Exit mobile version