നായാടംപൊയില്‍ മലയോര ഹൈവേ ടെൻഡറില്‍ പങ്കെടുത്തത് 11 പേർ. മൈലാടി മുതല്‍ മൂലേപ്പാടം വരെയുള്ള ആദ്യറീച്ചിന് അഞ്ച് ടെൻഡറുകളും മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള രണ്ടാം റീച്ചിന് ആറ് ടെൻഡറുകളുമാണ് ലഭിച്ചത്. ടെൻഡറുകളുടെ പരിശോധ നടത്തി. സാധുവായ ടെൻഡറുകളില്‍ കുറഞ്ഞ നിരക്കിലുള്ള ടെൻഡർ ചെയ്ത കരാറുകാർക്ക് ആയിരിക്കും നിർമാണ ചുമതല ലഭിക്കുക. മൈലാടി മുതല്‍ മൂലേപ്പാടം വരെയുള്ള ഒമ്പത് കിലോമീറ്ററിന് 46 കോടിയും മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള രണ്ടാം റീച്ചിന് 74 കോടി രൂപയുമാണ് കിഫ്ബി ഫണ്ടില്‍ അനുവദിച്ചിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് ചുമതല. നിലന്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എളുപ്പ റോഡാണിത്. നൂറുക്കണക്കിന് മലയോര കർഷകർക്കും 40 ലേറെ ആദിവാസി നഗറുകള്‍ക്കും റോഡ് പ്രയോജനപ്പെടും.
മലയോര ഹൈവേ; രണ്ട് റീച്ചുകളിലേക്കായി എത്തിയത് 11 ടെണ്ടറുകള്‍

