Site iconSite icon Janayugom Online

മലയോര ഹൈവേ; ഒരു റീച്ച് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിൽ നിർമ്മാണം പൂർത്തിയായ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപുറം കോടഞ്ചേരി റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് കൂടരഞ്ഞിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

195 കോടി രൂപ ചെലവിൽ നിർമ്മിച്ച 34 കിലോമീറ്റർ നിളമുള്ള റീച്ചാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മൂന്നു റീച്ചുകളിൽ നീളം കൂടിയ റീച്ചും ഇതാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 12 മീറ്റർ വീതിയിൽ രണ്ടു വരിയായി പൂർണമായും ബിഎംസി നിലവാരത്തിൽ നിർമ്മിച്ച പാതയുടെ കരാറുകാർ. കൂടരഞ്ഞി സെന്റ് സബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വൈകുന്നേരം മൂന്നിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Exit mobile version