Site icon Janayugom Online

ശ്രീലങ്കയില്‍ പുതിയ സര്‍വ കക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നീക്കം

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനരോഷം ശക്തമായ സാഹചര്യത്തില്‍ 26 മന്ത്രിമാരുടെയും രാജി സ്വീകരിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രിമാരുടെ രാജി സ്വീകരിച്ചത്. പ്രതിസന്ധിയെ നേരിടാന്‍ വേണ്ടി പുതിയ സര്‍വ കക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാനാണ് തീരുമാനം. മന്ത്രിസഭയില്‍ ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനമുണ്ടാകുമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ അറിയിച്ചു.

പതിനേഴ് പാര്‍ട്ടികള്‍ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കന്‍ സര്‍ക്കാര്‍ അസാധാരണ തീരുമാനം എടുത്തത്. ഇതിനിടെ, കേന്ദ്ര ബാങ്കിന്റെ മേധാവി അജിത് നിവാര്‍ഡ് കബ്രാലും രാജിവച്ചു. എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ച സാഹചര്യത്തില്‍ താനും രാജിവയ്ക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. നേരത്തെ, മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചിരുന്നു.

Eng­lish sum­ma­ry; Move to form a new all-par­ty gov­ern­ment in Sri Lanka

You may also like this video;

Exit mobile version