Site icon Janayugom Online

കുവൈത്തില്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

ആഭ്യന്തര മന്ത്രാലയം ചില സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗതാഗത വകുപ്പിന്റെയും താമസകാര്യ വകുപ്പിന്റെയും ഫീസ് നിരക്കുകളില്‍ വര്‍ധന അഭ്യര്‍ഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും എന്നാണ് വിവരം. മെമ്മോറാണ്ടത്തില്‍ പുതിയ ഫീസ് ഘടന ഉള്‍പ്പെടുത്തിയിട്ടില്ല. ഫീസ് വര്‍ധനക്ക് മന്ത്രി തത്ത്വത്തില്‍ അംഗീകാരം നല്‍കിയാല്‍ പുതിയനിരക്ക് ഉള്‍പ്പെടുത്തി വിശദമായ നിര്‍ദേശം സമര്‍പ്പിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് കമ്മിയും വരുമാനം കുറഞ്ഞതുമാണ് സര്‍ക്കാറിനെ ഫീസ് വര്‍ധനക്ക് പ്രേരിപ്പിക്കുന്നത്.

ചില മന്ത്രാലയങ്ങളില്‍ ഇതിനകം സേവനഫീസ് നിരക്ക് വര്‍ധന നടപ്പാക്കി. മറ്റു മന്ത്രാലയങ്ങളും ഇതിന്റെ ആലോചനയിലാണ്. ചില സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും സബ്‌സിഡി വെട്ടിച്ചുരുക്കലുമാണ് നിലവിലെ പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമെന്നാണ് വിദഗ്‌ധോപദേശം. സബ്‌സിഡി ഇനത്തിലുള്ള ചെലവ് നിയന്ത്രണവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Eng­lish sum­ma­ry; Move to increase fee rates for ser­vices in Kuwait

You may also like this video;

Exit mobile version