Site iconSite icon Janayugom Online

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

sasikumarsasikumar

സിനിമ ‑സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

Eng­lish Sum­ma­ry: Movie ser­i­al actor Kariya­vat­tam Sasiku­mar passed away

You may like this video also

Exit mobile version