Site icon Janayugom Online

സഞ്ചരിക്കുന്ന റേഷൻ കടകൾ കുട്ടനാടിലേക്കും

ration

സഞ്ചരിക്കുന്ന റേഷൻ കടകൾ കുട്ടനാട് മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് ഒരുങ്ങുന്നു.
ദീര്‍ഘദൂരം സഞ്ചരിച്ച് റേഷന്‍ വാങ്ങേണ്ട ദുസ്ഥിതി കാരണം, ആദിവാസി ജനവിഭാഗങ്ങളില്‍ പലര്‍ക്കും റേഷന്‍ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിച്ച് മലയോരങ്ങളിലെ ആദിവാസി മേഖലയിലേക്ക് റേഷന്‍ വിതരണം ഊര്‍ജിതമാക്കിയത്. സംസ്ഥാനത്തെ 60 ഓളം ആദിവാസി കോളനികളിലാണ് മൊബൈൽ റേഷൻ ഷോപ്പിന്റെ സേവനം നിലവില്‍ ലഭിക്കുന്നത്.
വര്‍ഷത്തില്‍ പലപ്പോഴും മഴക്കെടുതികളില്‍ ദുരിതത്തിലാകുകയും റേഷന്‍ വാങ്ങാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കുട്ടനാട്ടിലുള്ളത്. ഇത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനങ്ങളും ലഭിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടനാട് മേഖലയിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കാനുള്ള ആലോചനകള്‍ തുടങ്ങിയത്.
റേഷന്‍ വിതരണത്തിനായി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Mov­ing ration shops to Kuttanad

You may like this video also

Exit mobile version