Site iconSite icon Janayugom Online

മധ്യപ്രദേശിൽ യുവതിയെ മ‍ർദ്ദിച്ച് ബിജെപി നേതാവ്; രണ്ട് പേര്‍ക്കെതിരെ കേസ്

മധ്യപ്രദേശിൽ യുവതിയെ പരസ്യമായി മ‍ർദ്ദിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. സിദ്ധി ജില്ലയിലാണ് സംഭവം. യുവതിയെ പരസ്യമായി മർദിച്ചതിനാണ് ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത്. ബിജെപി പ്രവർത്തകരായ സന്തോഷ് പഥക്, രാഹുൽ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. യുവതിയെ അക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ബിജെപി നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹേമ സിങ് എന്ന യുവതിക്കെതിരെയാണ് ബിജെപി പ്രവർത്തകരുടെ അക്രമം. വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഇവർ ക്രൂരമായി അടിക്കുകയായിരുന്നു. ഉടനടി തന്നെ യുവതിയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ബിജെപി നേതാക്കൾക്കെതിരെ വ്യാപക വിമർശനമാണ് ഉയര്‍ന്നത്. ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അധികാര ലഹരിയിൽ ബിജെപി നേതാക്കൾ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുവെന്നും എതിര്‍ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

Exit mobile version