യു എ ഇ സന്ദർശിക്കുന്ന സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും രാജ്യസഭാംഗവുമായ പി. സന്തോഷ് കുമാറിന് യുവകലാസാഹിതി ഷാർജയിൽ സ്വീകരണം നൽകി. യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ, കേന്ദ്ര നേതാക്കളായ വിൽസൺ തോമസ്, അജി കണ്ണൂർ, പ്രദീഷ് ചിതറ, സുബീർ ആരോൾ, രാജേഷ് എജി, നമിത സുബീർ, സർഗ്ഗ റോയ്, അഭിലാഷ് ശ്രീകണ്ഠപുരം, സിബി ബൈജു, റോയ് നെല്ലിക്കോട്, അക്ഷയ സന്തോഷ്, മിനി സുഭാഷ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയൻ്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗം താലിബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഷാർജ യൂണിറ്റ് സെക്രട്ടറി പദ്മകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് അഡ്വ. സ്മിനു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് ട്രഷറർ നവാസ് കെ. എം നന്ദി രേഖപ്പെടുത്തി.

