എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി). രാജ്യത്തെ ചില സര്‍വകലാശാലകള്‍ അടുത്തിടെ എംഫില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സംഭവം വിവാദമായതോടെയാണ് യുജിസി മുന്നറിയിപ്പുമായി രംഗത്തുവന്നത്. എംഫില്‍ അഥവ മാസ്റ്റര്‍ ഓഫ് ഫിലോസഫി ഡിഗ്രി നേരത്തെ തന്നെ യുജിസി റദ്ദാക്കിയതാണെന്നും, ഇതില്‍ പ്രവേശനം നേടി വഞ്ചിതരാകരുതെന്നും യുജിസി അറിയിപ്പില്‍ പറയുന്നു.
എംഫില്‍ കോഴ്സിലേക്ക് പ്രവേശനം ക്ഷണിച്ച ചില സര്‍വകലാശാലകളുടെ തീരുമാനം യുജിസി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ്. 2023–24 അധ്യായന വര്‍ഷം രാജ്യത്തെ ഒരു സര്‍വകലാശാലയും എംഫില്‍ പ്രവേശനം നല്‍കരുതെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.
യുജിസിയുടെ മിനിമം സ്റ്റാന്‍ഡേര്‍ഡ് ആന്റ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി 2002 നിയമം അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിരുദം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്നും നിലവിലെ ഉത്തരവ് എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും യുജിസി അറിയിപ്പില്‍ പറയുന്നു.
English Summary: MPhil not recognised degree anymore, warns university panel
You may also like this video