2022ലെ ശ്രീലങ്കൻ പ്രതിഷേധത്തിനിടെ മുൻ പാർലമെന്റ് അംഗം അമരകീർത്തി അതുകൊറാലയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 12 പേർക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു. കേസിൽ ആകെ 42 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 12 പേർക്ക് വധശിക്ഷയും നാല് പേര്‍ക്ക് തടവുശിക്ഷയും വിധിച്ചു. 26 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. 2022 മേയ് ഒമ്പതിന് നിത്തംബുവയിൽ പ്രതിഷേധക്കാർ അതുകൊറാലയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
എംപിയുടെ കൊലപാതകം: ശ്രീലങ്കയില്‍ 12 പേര്‍ക്ക് വധശിക്ഷ

