ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയെ തുടർന്ന് എഡിജിപി, എം ആർ അജിത്ത്കുമാറിനെ പൊലീസ് സേനയിൽ നിന്നും നീക്കി. എക്‌സൈസ് കമ്മീഷണർ ആയിട്ടാണ് പുതിയ നിയമനം. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയുണ്ടായിരുന്നു. നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്.
ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയെ തുടർന്ന് എം ആർ അജിത്ത്കുമാറിനെ പൊലീസ് സേനയിൽ നിന്നും നീക്കി; എക്‌സൈസ് കമ്മീഷണർ ആയി പുതിയ നിയമനം

