Site iconSite icon Janayugom Online

എം എസ് ധോണിയുടെ പരാതി: മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍

dhonidhoni

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍. ധോണിയുടെ പരാതിയിലാണ് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ മിഹിര്‍ ദിവാകറെ ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് ധോണി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

2017ല്‍ മിഹിര്‍ ദിവാകറും ഭാര്യ സൗമ്യദാസിന്റെയും ഉടമസ്ഥതയിലുള്ള ആര്‍ക്ക് സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡില്‍ പങ്കാളിയായതോടെ ഇന്ത്യയിലും വിദേശത്തും ധോണിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കാന്‍ ധാരണയായിരുന്നു. പലയിടത്തും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങിയ കമ്പനി, കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കിയില്ലെന്നും ധോണിയുടെ പരാതിയില്‍ പറയുന്നു.

പലയിടത്തും തന്റെ അറിവോടെയല്ലാതെ അക്കാദമികള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് 2021ല്‍ ധോണി കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. കരാറില്‍ നിന്ന് പിന്‍മാറിയിട്ടും താരത്തിന്റെ പേരില്‍ വീണ്ടും അക്കാദമികള്‍ ആരംഭിക്കുകയും ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. കരാര്‍ ലംഘനത്തിലൂടെ ധോണിക്ക് 15 കോടിയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: MS Dhoni’s com­plaint: For­mer busi­ness part­ner arrested

You may also like this video

Exit mobile version