കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലിന്റെ ഉടമകൾക്ക് തിരിച്ചടി. ഇതേ കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി മാനസ എഫ് തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറിൽ സിഇപിസിയുടെ കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തിലൂടെ തങ്ങൾക്ക് ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് സിഇപിസി ഹൈക്കോടതിയെ സമീപിച്ചത്. ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ എംഎസ്‌സി മാനസ എഫ് എന്ന കപ്പൽ വിട്ടുനൽകാമെന്നും കോടതി വ്യക്തമാക്കി.

