Site iconSite icon Janayugom Online

എംഎസ്എംഇ: മേഖലയില്‍ റെക്കോഡ് നേട്ടം

സംസ്ഥാനത്തിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയില്‍ റെക്കോഡ് നേട്ടം. എംഎസ് എംഇ വിഭാഗത്തിൽ ഒരു സാമ്പത്തിക വർഷക്കാലയളവിൽ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം, ഉണ്ടായ നിക്ഷേപം എന്നീ മൂന്ന് വിഭാഗങ്ങളിലും സംരംഭക വർഷത്തില്‍ ചരിത്രം സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 

1,39,840 സംരംഭങ്ങളും 3,00,056 തൊഴിലും 8422 കോടി രൂപയുടെ നിക്ഷേപവും പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി. ഏറ്റവും കൂടുതൽ സ്ത്രീകൾ എംഎസ്എംഇ മേഖലയിൽ സംരംഭമാരംഭിച്ച വർഷവും ഇതു തന്നെയാണ്. 40,000ത്തിലധികം സ്ത്രീകൾക്ക് സംരംഭങ്ങളാരംഭിക്കുന്നതിന് സംരംഭക വർഷം പദ്ധതി കാലയളവിൽ സാധിച്ചിട്ടുണ്ട്.
സംരംഭക വർഷം പദ്ധതിയുടെ ഈ നേട്ടങ്ങൾ തന്നെയാണ് രാജ്യത്തെ തന്നെ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി പദ്ധതി തെരഞ്ഞെടുക്കപ്പെടാനുണ്ടായ കാരണമെന്നും മന്ത്രി വ്യക്തമാക്കി. 

Eng­lish Sum­ma­ry: MSME: Record gains in the sector

You may also like this video

Exit mobile version