Site iconSite icon Janayugom Online

എം ടി ക്വിസ് മത്സരം 16ന്

എം ടി അനുസ്മരണത്തോട് അനുബന്ധിച്ച്‌ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം, സ്വരലയ, ജില്ലാ പബ്ലിക് ലൈബ്രറി, ജില്ലാ ലൈബ്രറി കൗൺസിൽ, ഒ വി വിജയൻ സ്മാരകസമിതി, വനിതാ സാഹിതി എന്നിവ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

ഞായർ പകൽ 11ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിലാണ് മത്സരം. എം ടി യുടെ ജീവിതവും കൃതികളും ചലച്ചിത്രങ്ങളും ആസ്പദമാക്കിയാണ് ക്വിസ്‌. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 16ന്‌ രാവിലെ 10ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഐഡന്റിറ്റി കാർഡുമായി എത്തണം. ഫോൺ: 9539197456, 8075308460, 9447880498. 

Exit mobile version