Site icon Janayugom Online

എം ടി വാസുദേവൻ നായരെ  എ എൻ ഷംസീറും ചിറ്റയം ഗോപകുമാറും സന്ദർശിച്ചു

അതുല്യ സാഹിത്യകാരൻ എം ടി വാസുദേവൻ നായരെ സ്പീക്കർ എ എൻ ഷംസീർ നടക്കാവിലെ വസതിയിൽ സന്ദർശിച്ചു. നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സ്പീക്കർ ജില്ലയിലെത്തിയത്. ആഘോഷ പരിപാടികളെ കുറിച്ചും നിയമസഭാ ലൈബ്രറിയെ കുറിച്ചും വിവരങ്ങൾ പങ്കുവച്ച സ്പീക്കർ എം ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എം ടിയുടെ കുടുംബാംഗങ്ങളെ കാണുകയും സുഖവിവരങ്ങൾ ആരായുകയും ചെയ്ത ശേഷമാണ് സ്പീക്കർ മടങ്ങിയത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എംഎൽഎ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഡോ. എം കെ മുനീർ, നിയമസഭാ സെക്രട്ടറി എ എം ബഷീർ, സ്പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താൻ, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയൻ എ. എസ് ലൈല, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനത്തിൽ സ്പീക്കറുടെ ഒപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: MT Vasude­van Nair was vis­it­ed by AN Sham­seer and Chit­tayam Gopakumar
You may also like this video

Exit mobile version