Site icon Janayugom Online

എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയില്ല: സ്പീക്കർ എ എൻ ഷംസീർ

AN Shamseer

എംടി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. അനാവശ്യ വിവാദങ്ങളിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ലെന്നും എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. എംടി എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയണമെന്നും മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നടത്തേണ്ടതെന്നും ഷംസീര്‍ പ്രതികരിച്ചു.

ഇഎംഎസ് ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എംടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാമെന്ന് സ്പീക്കർ എഎൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള വിമർശനമായാണ് തനിക്ക് തോന്നിയതെന്നും ഇപി ജയരാജൻ പറഞ്ഞു. നേതൃപൂജ ഏറ്റവും അധികം എതിർക്കുന്നത് സിപിഐഎം ആണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നുമ ആത്മവിശ്വാസത്തോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: MT’s crit­i­cism did not seem to be against the Chief Min­is­ter: Speak­er AN Shamseer

You may also like this video

Exit mobile version