Site iconSite icon Janayugom Online

മുഡ അഴിമതി കേസ്; സിബിഐ അന്വേഷണ ഹര്‍ജിയില്‍ നോട്ടീസ്

മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിട്ടി(മുഡ) അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതി ബി എമ്മിനും കർണാടക ഹൈക്കോടതി നോട്ടീസ്. സിബിഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും നോട്ടീസ് അയച്ചു. വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എൻ വി അഞ്ജരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

കേസ് കർണാടക ലോകായുക്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പൊലീസ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അതിനാൽ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് സിബിഐക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹർജി ഡിവിഷൻ ബെഞ്ച് പരിശോധിച്ചുവരികയാണ്. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കി എന്നതാണ് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കുമെതിരെയുള്ള കേസ്.

Exit mobile version