കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമി അഴിമതി കേസില്‍ അന്വേഷണം തുടരാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കി ബംഗളൂരു പ്രത്യേക കോടതി. കേസില്‍ ലോകായുക്തയുടെ ബി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസില്‍ ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കില്ലെന്ന് ബംഗളൂരു പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജനന്‍ ഭട്ട് പറഞ്ഞു. കേസില്‍ മേയ് ഏഴിന് അടുത്ത വാദം കേള്‍ക്കും.
മുഡ അഴിമതി; അന്വേഷണം തുടരാം

