മൂടാടി ഗ്രാമപഞ്ചായത്തിൽ കേൾവി കുറവുള്ളവരെ സഹായിക്കാനുള്ള പദ്ധതിയാണ് താളം എന്ന പേരിൽ നടപ്പാക്കുന്നത്. കഴിഞ്ഞവർഷം അരംഭിച്ച ഈ പദ്ധതി ഈ പ്രാവശ്യം വിപുലീകരിച്ച് കൂടുതൽ പേർക്ക് ലഭ്യമാകുന്ന തരത്തിലാണ് നടപ്പാക്കിയത്. കേൾവി കുറവുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവരും 60 വയസ് കഴിഞ്ഞവരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ, ഇൻഎൻടി ഡോക്ടർ, ഓഡിയോളജിസ്റ്റ് എന്നിവരുടെ പരിശോധനകൾക്ക് ശേഷമാണ് ശ്രവണ സഹായി നൽകുന്നത്. നന്തി കെൽട്രോണിനാണ് വിതരണചുമതല. 70 പേർക്കാണ് ഈ വർഷം ശ്രവണസഹായി നൽകിയത്. 8.4 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്ത് ഇതിനായി ഉപയോഗിച്ചത്. പ്രസിഡന്റ് സി കെ ശ്രീകുമാർ വിതരണോദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം പി അഖില അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് വയോജനക്ഷേമ സമിതി പ്രസിഡന്റ് കെ കെ ശശി അസിസ്റ്റന്റ് സെക്രട്ടറി ടി ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ രാജലക്ഷ്മി നന്ദി പറഞ്ഞു.
കേൾവി പരിമിതർക്ക് സഹായവുമായി മൂടാടി ഗ്രാമപഞ്ചായത്ത്

