Site iconSite icon Janayugom Online

മുഈൻ അലി തങ്ങള്‍ക്ക് വധ ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

പാണക്കാട് മുഈൻ അലി തങ്ങളെ വീൽചെയറിൽ ഇരുത്തുമെന്ന ഭീഷണിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെതിരെ പൊലീസ് കേസെടുത്തു.
റാഫി പുതിയകടവ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഈൻ അലി തങ്ങൾ ഞായറാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. മുഈൻ അലി തങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ഭീഷണി. റാഫിക്കെതിരെ അച്ചടക്ക ലംഘനത്തിന് നേരത്തെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. സമസ്തയെ പിന്തുണച്ചുകൊണ്ട് മുഈൻ അലി രംഗത്തെത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം ഭീഷണി സംബന്ധിച്ച് ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയവര്‍ പറഞ്ഞു. 

Eng­lish Summary;Mueen Ali threat­ened to kill them; A case was reg­is­tered against the league worker
You may also like this video

Exit mobile version