രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍റെ പേര് മാറ്റി. അമൃത് ഉദ്യാന്‍ എന്നാണ് മുഗള്‍ ഗാര്‍ഡന്‍ ഇനി മുതല്‍ അറിയപ്പെടുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുനര്‍നാമകരണം നടത്തിയത്. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി നവിക ഗുപ്തയാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.
അമൃത് ഉദ്യാന്‍ ഇന്ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും. ഇതിനുപുറമെ, ഭിന്നശേഷിക്കാർ, കർഷകർ, സ്ത്രീകൾ എന്നിവര്‍ക്കു മാത്രമായി ഏതാനും ദിവസങ്ങൾ നീക്കിവച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
സാധാരണയായി ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്.
മുഗള്‍ ഭരണ കാലത്ത് നിര്‍മ്മിച്ച ഉദ്യാനം രാഷ്ട്രപതി ഭവന് ചുറ്റുമായി 15 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ്. ഉദ്യാനനിര്‍മ്മിതിക്ക് പേര്‍ഷ്യന്‍രീതിയുടെ സ്വാധീനമുണ്ട്.
ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍, മ്യൂസിക്കല്‍, സ്പിരിച്വല്‍ ഉദ്യാനങ്ങളുമുണ്ട്. രാഷ്ട്രപതി ഭവനെ അത്യാകര്‍ഷകമാക്കുന്നതില്‍ ഉദ്യാനത്തിന് ഗണ്യമായ പങ്കുണ്ട്.
English Summary: Mughal Garden is now Amrit Udyan
You may like this video also