Site iconSite icon Janayugom Online

മുകേഷ് അംബാനിയുടെ സുരക്ഷ ഉയര്‍ത്തി: ഇനി ഇസഡ് പ്ലസ് കാറ്റഗറി

റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച്‌ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു,
സുരക്ഷാ ഭീഷണികള്‍ വിലയിരുത്തി എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ്. പ്രത്യേക പരിശീലനം സിദ്ധിച്ച 10 എന്‍എസ്ജി കമാന്‍ഡോകളടക്കം ആകെ 55 പേരാണ് സുരക്ഷയൊരുക്കുക.
Eng­lish sum­ma­ry; Mukesh Amban­i’s secu­ri­ty increased: Z Plus cat­e­go­ry now
you may also like this video:

Exit mobile version