Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍:തുറന്നുവച്ചിരിക്കുന്നത് ഒരു ഷട്ടര്‍ മാത്രം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ തുടരുന്നതിനിടെ തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ടണൽ വഴി ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചത്. സെക്കൻഡിൽ 1867 ഘനയടിയായിരുന്നു തമിഴ്‌നാട് ടണൽവഴി കൊണ്ടുപോയിക്കൊണ്ടിരുന്നത്. അത് 1200 ഘനയടി വെള്ളമായിട്ടാണ് ഇന്നലെ കുറച്ചത്. 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്.

തേനി ജില്ലയിലെ വൈഗ ഉൾപ്പെടെയുള്ള ഡാമുകൾ നിറഞ്ഞതാണ് തമിഴ്‌നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവ് കുറയ്ക്കാൻ പ്രധാന കാരണം. നിലവിൽ മൂന്നാമത്തെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി മാത്രമാണ് പെരിയാറിലേയ്ക്ക് വെള്ളം ഒഴുക്കി വിടുന്നത്.

മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേയ്ക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും കുറഞ്ഞു. നിലവിൽ ഓറഞ്ച് അലർട്ടിൽ നിന്ന് നീല അലർട്ടിലാണ് ഡാം. ജലനിരപ്പ് 2401 അടിയിൽ നിന്ന് 2400. 98 അടിയിലെത്തിയതിനെ തുടർന്നാണ് നീല അലർട്ടിലേയ്ക്ക് ഡാം മാറിയത്.

eng­lish sum­ma­ry; Mul­laperi­yar: Only one shut­ter is open

you may also like this video;

Exit mobile version