Site iconSite icon Janayugom Online

മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.40 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറന്നേക്കും. അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തുമ്പോള്‍ ആദ്യ മുന്നറിയിപ്പ് നൽകണമെന്ന നിര്‍ദേശം തമിഴ‌്നാട് പാലിച്ചിരുന്നില്ല. ജലനിരപ്പ് 134.3 അടിയിലേക്ക് ഉയർന്നപ്പോഴാണ് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ‌്നാട് കേരളത്തെ അറിയിച്ചത്. 

കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച നിലവിലെ റൂൾ കർവ് പ്രകാരം 135 അടിയെത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും റെഡ് അലർട്ടും പ്രഖ്യാപിക്കണം. 136 അടിയെത്തുമ്പോൾ ഡാം തുറക്കുകയും വേണം. ഇതിന് മുമ്പ് 2022 ഓഗസ്റ്റിലാണ് ഡാം തുറന്നത്. സെക്കൻഡിൽ ആറായിരം ഘനയടിയോളം ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. 1,867 ഘനയടി ജലം തമിഴ‌്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 62.01 അടിയിലെത്തിയ വൈഗയുടെ ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്. 72 അടിയാണ് ഈ ഡാമിന്റെ പരമാവധി സംഭരണശേഷി. 

Exit mobile version