Site iconSite icon Janayugom Online

മുല്ലപ്പെരിയാർ: തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചു

മുല്ലപ്പെരിയാർ ഡാമിൽ നിന്നും തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചു. 1867 ക്യുസെക് ജലം മാത്രമാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിൽ ഡാമിൽ 138.50 അടിയായി ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നേരത്തെ ടണൽ വഴി 2350 ക്യുസെക് ജലം വരെ തമിഴ്‌നാട് കൊണ്ടുപോയിരുന്നു. 

ഈ മാസം 10 വരെ പുതുക്കിയ റൂൾ കർവ് അനുസരിച്ച് 139.5 അടി വരെ ജലനിരപ്പ് നിലനിർത്താമെന്നതാണ് തമിഴ്നാടിന് അനുകൂല ഘടകം. എന്നാൽ സ്പിൽവേ ഷട്ടറുകളെല്ലാം അടച്ചതിനാൽ ഇടുക്കി ഡാമിലേക്ക് ജലം എത്തില്ലെന്നത് ആശങ്ക ഒഴിവാക്കുന്നു. കഴിഞ്ഞ ദിവസം ഇടുക്കി ഡാമിൽ ജലനിരപ്പ് റൂൾ കർവ് അനുസരിച്ചുള്ള റെഡ് അലർട്ട് ലെവലായ 2398.79 അടിയോട് അടുത്തിരുന്നു. വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കിയിലെ ജലനിരപ്പ് 2398.62 അടിയായി കുറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 650 മുതൽ 700 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്നും ഉല്പാദിപ്പിക്കുന്നതും ജലനിരപ്പ് ക്രമീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ENGLISH SUMMARY;Mullaperiyar: The amount of water car­ried by Tamil Nadu has been reduced
YOU MAY ALSO LIKE THIS VIDEO;

Exit mobile version