Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നിയന്ത്രിക്കണം: കേരളം കത്തയച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയിത്തുടങ്ങിയതായും മന്ത്രി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായി മഴ പെയ്തു ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് കേരളം കത്തയച്ചത്. കൂടുതല്‍ ജലം കൊണ്ടുപോയിത്തുടങ്ങിയതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴുന്ന സ്ഥിതിയാണുള്ളത്. ഒക്ടോബര്‍ 17ന് രാത്രിയില്‍ പെയ്ത തീവ്ര മഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് നാലടിയില്‍ അധികം ജലം ഉയര്‍ന്നിരുന്നു.

Exit mobile version