സഹകരണ മേഖലയിലെ നിക്ഷേപം കോർപ്പറേറ്റുകൾക്ക് പങ്കു വെയ്ക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് നിയമ ഭേഗഗതിയ്ക്ക് രൂപം നൽകിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് നിയമ ഭേഗഗതിയ്ക്ക് എതിരെ സഹകരണ വേദിയും, കെസിഇസിയും സംയുക്തമായി സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക സഹകരണ സംഘങ്ങളെ ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിലൂടെ ശ്വാസം മുട്ടിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കുവാനാണ് കേന്ദ്ര നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ജ്യോതിസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ, ദീപ്തി അജയകുമാർ, എൻ എസ് ശിവപ്രസാദ്, ആർ സുരേഷ്, പി ഡി ബിജു, ആർ അനിൽകുമാർ, ആർ പ്രദീപ്, വി എൻ സുരേഷ് ബാബു, വി ടി അജയകുമാർ, മണിവിശ്വനാഥ് എന്നിവർ സംസാരിച്ചു.
English Summary: Multi-State Cooperative Law Section Formed for Corporates: TJ Angalose