Site iconSite icon Janayugom Online

മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ഒരു മരണം

മും​ബൈ​യി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ അ​ഞ്ച് പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. കു​ർ​ള​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 12 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഒ​രാ​ൾ മരിച്ചത്.

അ​പ​ക​ട​സ്ഥ​ല​ത്ത് ശി​വ​സേ​ന നേ​താ​വ് ആ​ദി​ത്യ​താ​ക്ക​റെ​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ്ഥ​ല​ത്ത് പൊലീ​സും ഫ​യ​ർ​ഫോ​ഴ്​സും എ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് 21 പേ​രാ​ണ് കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​ട്ടി​ട ഉ​ട​മ ആ​രെ​ന്ന് സം​ബ​ന്ധി​ച്ച് വിവരമില്ല.

Eng­lish summary;mumbai build­ing col­lapsed one dead

You may also like this video;

Exit mobile version