Site iconSite icon Janayugom Online

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ചരിത്രവിജയം

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ചരിത്ര വിജയവുമായി മുംബൈ സിറ്റി എഫ്‌സി. ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ ചരിത്രമെഴുതിയത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മദി അഹമ്മദാണ് എയര്‍ ഫോഴ്‌സിന്റെ ഒരു ഗോള്‍ നേടിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചായിരുന്നു മുംബൈയുടെ വിജയം. ഗോള്‍ഹിതമായ ആദ്യ പകുതിക്ക് ശേഷം 59-ാം മിനിറ്റില്‍ ഹമ്മദി അഹമ്മദിലൂടെയാണ് എയര്‍ഫോഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 70-ാം മിനിറ്റില്‍ മൗറീസിയോ മുംബൈയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍.

അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബെക്കേയുടെ ഗോളെത്തി. അഹമ്മദ് ജഹൗഹിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ബെക്കേ വലകുലുക്കിയത്. ഇതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബെക്കെയ്ക്ക് സ്വന്തമായി. 14ന് യുഎഇ ക്ലബ്ബ് അല്‍ ജസീറയ്‌ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ടീമാണ് അല്‍ ജസീറ.

Eng­lish summary;Mumbai City’s his­toric vic­to­ry in the AFC Cham­pi­ons League

you may also like this video;

Exit mobile version