കാമുകന്റെ 19കാരിയായ സുഹൃത്തിനെ കാമുകി വെടിവച്ച് കൊലപ്പെടുത്തി. മുബൈയിലെ ശിവാജി നഗർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഷിഫ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25കാരിയായ യുവതിയേയും കാമുകനായ 23കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകർത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ശിവാജി നഗറിൽ വച്ച് ഷിഫ 25കാരിയെ കാണുകയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നാലെയാണ് യുവതി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ ഷിഫയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ 19കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.ഇതിനിടയിലാണ് പ്രതികളെ പിടികൂടിയതി. കൊലപ്പെടുത്താനുണ്ടായ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാമെന്നും അറിയിച്ചു.

