മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തികഅവഗണന അവസാനിപ്പിക്കമെന്ന് ജോയിന്റ് കൗൺസിൽ സിവിൽസ്റ്റേഷൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ദുരന്തത്തിൽ വീടുംസ്ഥലവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സർക്കാർ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കണം. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു.
മേഖലാ പ്രസിഡന്റ് ലിതിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി പ്രജിത്ത്, ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ്, സെക്രട്ടറി കെ എ പ്രേംജിത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ആർ സുധാകരൻ, എംപി ജയപ്രകാശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി പി റഷീദ, എ പ്രതീഷ് ബാബു, പി എൻ വിനോദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അരുൺ സജി (പ്രസി.), പി.ടി. അനീഷ് കുമാർ (സെക്ര.), വി. ശ്രീജിത്ത് (ട്രഷ.).