Site iconSite icon Janayugom Online

മുണ്ടക്കൈ ദുരന്തം: ചാലിയാറില്‍ നിന്ന് ഒരു ശരീരഭാഗം കൂടി കണ്ടെടുത്തു

mudakaimudakai

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ ഒരു ശരീരഭാഗം കൂടി കണ്ടെത്തി. പോത്തുകല്‍ അമ്പിട്ടാംപൊട്ടിയില്‍ ചാലിയാറിന്റെ തീരത്തുനിന്നാണ് ഒരു കാലിന്റെ ഭാഗം കണ്ടെത്തിയത്. പുഴയോരത്ത് പുല്ലരിയാന്‍ പോയവര്‍ നായ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട നടത്തിയ തിരച്ചിലിലാണ് ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.

ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി ശരീരഭാഗം ആംബുലന്‍സില്‍ പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. രണ്ടാഴ്ചക്ക് ശേഷം ഞായറാഴ്ചയും അമ്പിട്ടാംപൊട്ടിയില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയിരുന്നു. ഇന്നലത്തേതടക്കം 80 മൃതദേഹങ്ങളും 175 ശരീര ഭാഗങ്ങളുമണ് ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെടുക്കാനായത്. ഇതില്‍ 41 പുരുഷന്മാരും, 32 സ്ത്രീകളും, മൂന്ന് ആണ്‍കുട്ടികളും, നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

Exit mobile version