Site iconSite icon Janayugom Online

ക്ലീന്‍ ജലമേളയൊരുക്കി നഗരസഭ

പുന്നമടയിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്റ്റിക്കര്‍ പതിച്ച് വലിച്ചെറിയല്‍ മനോഭാവത്തിന് തടയിട്ട് നെഹ്‌റുട്രോഫി വള്ളംകളിയെ ഹരിത ജലമേളയാക്കി ആലപ്പുഴ നഗരസഭ. വള്ളംകളി കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയത്തിലും മറ്റും വലിച്ചെറിയുന്നത് തടയാന്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വില്‍ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ കവറുകളില്‍ 10 രൂപയുടെ സ്റ്റിക്കര്‍ പതിക്കുകയും ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് കവര്‍ തിരിച്ച് നല്‍കുമ്പോള്‍ 10 രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്യുന്ന രീതിയാണ് നഗരസഭ ആവിഷ്‌കരിച്ചത്.

പ്ലാസ്റ്റിക് കുപ്പികളും കവറുകളും ജലാശയങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാനാണ് പുതിയ ആശയവുമായി നഗരസഭ മുന്നോട്ട് വന്നത്. ആലപ്പുഴ എസ് ഡി കോളേജിലെയും യുഐടിയിലെയും നാഷണല്‍ സര്‍വീസ് സ്‌കീം സന്നദ്ധപ്രവര്‍ത്തകരാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്. രണ്ടു കോളേജുകളില്‍ നിന്നുമായി 100 വിദ്യാര്‍ഥികളാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. കൂടാതെ വള്ളംകളി നടന്ന പുന്നമടയും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിക്കുകയും ചെയ്തു. ജൈവ അജൈവ മാലിന്യങ്ങളായി തരം തിരിച്ചാണ് വിദ്യാര്‍ഥികള്‍ മാലിന്യങ്ങള്‍ ശേഖരിച്ചത്. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് വോളണ്ടിയേഴ്‌സിനെ വീതം നിയോഗിച്ചാണ് മാലിന്യം ശേഖരിച്ചത്. രാവിലെ ഏഴ് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Exit mobile version