Site icon Janayugom Online

മുരളീധരന്റെ വാദം തെറ്റ്: മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് രേഖകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന്‌ വിദേശമന്ത്രാലയം അനുമതി നൽകിയിരുന്നതിന്റെ രേഖകൾ പുറത്തുവന്നു. നോർവെ, യുകെ സന്ദർശനങ്ങൾക്കുശേഷം യുഎഇ സന്ദർശിക്കുമെന്ന് വിദേശ മന്ത്രാലയം നൽകിയ ക്ലിയറൻസ്‌ രേഖയിൽ വ്യക്തമാണ്‌. 

ഇതോടെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്താൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഏതാനും മാധ്യമങ്ങളും നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു.ഒക്ടോബർ നാലുമുതൽ 12 വരെ നോർവെ, യുകെ രാജ്യങ്ങളും മടക്കയാത്രയിൽ മുഖ്യമന്ത്രി യുഎഇ സന്ദർശിക്കുമെന്നും വിദേശമന്ത്രാലയത്തിന്റെ അനുമതി പത്രത്തിൽ പറയുന്നുണ്ട്‌. ഒക്ടോബർ പത്തിന്‌ യുഎഇ സന്ദർശനത്തിനുള്ള അപേക്ഷ നൽകി.

മുഖ്യമന്ത്രി,ഭാര്യ,മകൾ, കൊച്ചുമകൻ, പേഴ്സണൽ അസിസ്റ്റന്റ് എന്നിവരാണ്‌ യുഎഇ സന്ദർശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.രണ്ടു ദിവസം യുഎഇയിൽ തങ്ങുന്ന മുഖ്യമന്ത്രി 15നു മടങ്ങിയെത്തും. സ്വന്തം വകുപ്പുനൽകിയ അനുമതി മറച്ചുവച്ച്‌ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ്‌ കേന്ദ്രമന്ത്രി ശ്രമിച്ചത്‌. മുഖ്യമന്ത്രി യുഎഇയിൽ എത്തുംമുമ്പുതന്നെ ചില മാധ്യമങ്ങൾക്ക്‌ സഹമന്ത്രിയുടെ ഓഫീസിൽനിന്ന്‌ തെറ്റായ വിവരങ്ങൾ കൈമാറി വ്യാജ വാർത്ത നൽകുകയായിരുന്നു.

Eng­lish Summary:
Muralid­ha­ran’s claim is wrong: Doc­u­ments show that the Cen­ter’s per­mis­sion was obtained for the Chief Min­is­ter’s vis­it to Dubai

You may also like this video:

Exit mobile version