ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ വീണ്ടും റിമാന്‍ഡ് ചെയ്തത്.
അതേസമയം പ്രതിയെ പുറത്തു വിടാതെ തന്നെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം എന്ന് സ്പീക്കര്‍ എന്‍ ഷംസീർ പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികൾ സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: aluva murder case asfaq alam got remanded again
You may also like this video

