Site iconSite icon Janayugom Online

വധഗൂഡാലോചനാ കേസ്; സായ് ശങ്കറിന്റെ ഉപകരണങ്ങൾ തിരിച്ചുനൽകണമെന്ന് കോടതി

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഡാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഉപകരണങ്ങൾ തിരികെ നൽകണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചു നൽകാൻ ആലുവ കോടതിയാണ് ഉത്തരവിട്ടത്.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. രണ്ട് പേരുടേയും അഞ്ച് ലക്ഷം രൂപയുടെയും ആൾ ജാമ്യത്തിലാണ് ഉപകരങ്ങൾ തിരിച്ചു നൽകുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും.

ബാലചന്ദ്രകുമാർ തെളിവായി ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിർണ്ണായകമാകുമെന്ന് വിലയിരുത്തൽ. സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ച ഉപകരണങ്ങൾ തിരിച്ചു നൽകാൻ ആലുവ കോടതി ഉത്തരവിട്ടു.

Eng­lish summary;Murder con­spir­a­cy case; Court orders return of Sai Shankar’s equipment

You may also like this video;

Exit mobile version