Site iconSite icon Janayugom Online

ശ്രീലങ്കന്‍ പൗരന്റെ കൊലപാതകം; പാകിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ

പാകിസ്ഥാനില്‍ ശ്രീലങ്കന്‍ പൗരനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ക്ക് വധശിക്ഷ. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവും ശിക്ഷയുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ദൈവനിന്ദയാരോപിച്ച് തെഹ്‌രിക് ഇ- ലബ്ബൈയ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മ്മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയുമായിരുന്നു. ഫാക്ടറിയിലെ പരിശോധനയ്ക്കിടെ ഇസ്‌ലാമിക വചനങ്ങളുള്ള തെഹ്‌രിക് – ഇ- ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഫാക്ടറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. 200 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തതെങ്കിലും അതില്‍ നൂറോളം പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

Eng­lish summary;Murder of a Sri Lankan cit­i­zen; Six sen­tenced to death in Pakistan

You may also like this video;

Exit mobile version