Site iconSite icon Janayugom Online

അസമിലെ ബിസിനസുകാരന്റെ കൊലപാതകം; ഭാര്യയും മകളും അറസ്റ്റിൽ

അസമിലെ ദിബ്രുഗഡിൽ ബിസിനസുകാരനായ ഉത്തം ഗൊഗോയിയുടെ(52) കൊലപാതകത്തിൽ ഭാര്യയും മകളും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഉത്തം ഗൊഗോയിയുടെ ഭാര്യ ബോബി സോനോവാൾ ഗൊഗോയിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് പ്രധാന പ്രതികൾ. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദ്യം മോഷണശ്രമത്തിനിടെയുള്ള മരണമാണെന്ന് സംശയിച്ചിരുന്നുവെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version