Site iconSite icon Janayugom Online

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം; പ്രതിയായ പൊലീസുകാരന് 21 വർഷം കൂടി തടവ്

മിനിയപോളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസുകാരൻ ഡെറെക് ഷോവിന് 21 വർഷം കൂടി തടവ്.

ഫ്ലോയ്ഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. നിലവിൽ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിൻ.

വ്യാജ കറൻസി കൈവശം വെച്ചെന്ന് ആരോപിച്ച് 2020 മേയ് 25ന് മിനസോട്ടയിലെ മിനിയപോളിസിൽ വെച്ചാണ് ഷോവിൻ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ 20 യുഎസ് ഡോളറിന്റെ വ്യാജ കറൻസി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്.

എട്ട് മിനിറ്റിലധികം ഫ്ലോയ്ഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനെത്തുടർന്നായിരുന്നു മരണം. ലോകമാകെ വലിയ പ്രതിഷേധങ്ങൾക്കും വംശീയതയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും കൊലപാതകം വീണ്ടും വഴിവെച്ചിരുന്നു.

Eng­lish summary;murder of George Floyd; Accused police­man jailed for 21 more years

You may also like this video;

Exit mobile version