Site icon Janayugom Online

മുഷ്താഖ് അഹമ്മദ് സര്‍ഗാറിനെ ഭീകരനായി പ്രഖ്യാപിച്ചു

അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ മുഷ്താഖ് അഹമ്മദ് സര്‍ഗാറിനെ കൊടും ഭീകരനായി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ നിയമപ്രകാരമാണ് നടപടി. 1999 ല്‍ ഭീകരര്‍ ഹൈജാക്ക് ചെയ്ത് കാണ്ഡഹാറില്‍ ഇറക്കിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ ജീവന് പകരം ഇന്ത്യ വിട്ടയച്ച ഭീകരരില്‍ ഒരാളാണ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍.

ജമ്മു കശ്മീര്‍ സ്വദേശിയായ മുഷ്താഖ് സര്‍ഗാര്‍ സ്ഥാപിച്ച അല്‍ ഉമര്‍ മുജാഹിദ്ദീനെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും സഹായത്തോടെയാണ് ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ ഇയാള്‍ ആക്രമണം നടത്തിയത്.

നിലവില്‍ ഇയാള്‍ പാകിസ്ഥാനിലുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസങ്ങളില്‍ കൊടുംഭീകരന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഭീകരരായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Eng­lish summary;Mushtaq Ahmed Sar­gar was declared as a terrorist

You may also like this video;

Exit mobile version