Site iconSite icon Janayugom Online

പുതിയ ചിത്രം ‘ബൈനറി‘യിലെ ഗാനം വൈറൽ 

റിലീസിന് ഒരുങ്ങുന്ന പുതിയ മലയാള ചലച്ചിത്രം “ബൈനറി“യിലെ ഗായിക രഞ്ജിനി ജോസ് ആലപിച്ച ഗാനം  സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്. പിസി മുരളീധരൻ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നൽകിയ “ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി ” എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകർന്നിരിക്കുന്നത് അനസ് ഷാജഹാൻ എന്ന പുതിയ ഗായകനാണ്.  ബൈനറി സിനിമയിലെ ഹരിചരൻ ആലപിച്ച “പോരു മഴമേഘമേ” എന്ന ഗാനം നേരത്തെ തന്നെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി.
നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ  ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.
വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട് മിറാജ് മുഹമ്മദ് എന്നിവർ  നിർമ്മിച്ച് ഡോ. ജാസിക്ക് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‑ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ കിരണ്‍രാജ് രാജേഷ് മലർകണ്ടി , കെ പി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, , സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സെക്കൻഡ് ഷെഡ്യൂൾ‑ക്രിയേറ്റീവ് ഡയറക്ടര്‍— കൃഷ്ണജിത്ത്  എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ & രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍— അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍— ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് — പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും — മുരുകന്‍, പി ആര്‍ ഒ — പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.
Eng­lish Sum­ma­ry: ‘Bina­ry’ movie song
You may also like this video
Exit mobile version