വളര്‍ത്തുനായയെ ട്വിറ്റര്‍ സിഇഒ ആയി നിയമിച്ച് ഇലോണ്‍ മസ്ക്. ഷിബ ഇനു ഇനത്തിൽപെട്ട വളർത്തുനായയായ ഫ്ലോകിയാണ് ട്വിറ്ററിന്റെ പുതിയ സിഇഒ. പരാഗ് അഗർവാളിനെക്കാൾ മികച്ച സിഇഒയാണ് ഫ്ലോകിയെന്നും മസ്ക് ട്വീറ്റ് ചെയ്തു. സിഇഒയുടെ കസേരയിൽ ഇരിക്കുന്ന ഫ്ലോകിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ട്വിറ്റര്‍ ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ പരാഗ് അഗർവാളിനെ സിഇഒ സ്ഥാനത്തുനിന്ന് മസ്ക് പുറത്താക്കിയിരുന്നു. വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ സിഇഒ ഉൾപ്പടെയുള്ളവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മസ്കിന്റെ ആരോപണം.
അതിനിടെ, കഴിഞ്ഞ വർഷം 1.95 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ മസ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തതായി യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ നിന്നുള്ള റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ആർക്കാണ് നൽകിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
മസ്ക് ഫൗണ്ടേഷനിലൂടെ ആകെ സമ്പാദ്യത്തിന്റെ പകുതിയോളം സംഭാവന ചെയ്യുമെന്ന് 2012ല്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. 2021 ൽ മസ്ക് 5.74 ബില്യൺ ഡോളര്‍ മൂല്യമുളള ഓഹരികളാണ് സംഭാവന നൽകിയത്.
English Summary: Musk appointed pet dog as CEO of Twitter
You may also like this video