Site iconSite icon Janayugom Online

ട്വിറ്ററില്‍ കിളിയെ തിരിച്ചു കൊണ്ട് വന്ന് മസ്ക്

ട്വിറ്റിന്റെ കിളിയുടെ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ ലോഗോ മസ്ക് നീക്കിയിരുന്നു. ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോയിലുള്ള ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ട്വിറ്ററിന്റെ ലോഗോയായി മസ്‌ക് സ്ഥാപിച്ചത്. ഡോജ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഒരു കേസ് മസ്‌കിനെതിരെ നടക്കുന്നുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മസ്‌കിന്റെ വളര്‍ത്തു നായ ഫ്‌ളോക്കിയും ഷിബ ഇനു വര്‍ഗത്തിലുള്ളതാണ്. മുമ്പ് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന രീതിയില്‍ ഫ്‌ളോക്കി സിഇഒ കസേരയില്‍ ഇരിക്കുന്ന ചിത്രം മസ്‌ക് പങ്കുവെച്ചിരുന്നു. മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്ത് അന്ന് മുതല്‍ മാറ്റങ്ങള്‍ പതിവാണ്. ജീവനക്കാരെ പിരിച്ചുവിട്ടതും ട്വിറ്ററിലെ വെരിഫിക്കേഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 

Eng­lish Summary;Musk came back with a par­rot on Twitter
You may also like this video

Exit mobile version